Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K N Balagopal

ധ​വ​ള​പ​ത്രം ത​യാ​റാ​ക്കേ​ണ്ട​ത് ധ​ന​വ​കു​പ്പ്; കേ​ന്ദ്രം ഫ​ണ്ടു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച​തി​നെ​പ്പ​റ്റി ഒ​രു വാ​ക്കു​പോ​ലു​മി​ല്ല: കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ധ​വ​ള​പ​ത്രം പു​റ​ത്തു​നി​ന്നു​ള്ള ഒ​രു ക​മ്മി​റ്റി​യെ​ക്കൊ​ണ്ട് ത​യ്യാ​റാ​ക്കി​ച്ച ന​ട​പ​ടി​ക്കെ​തി​രെ മു​ൻ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ഔ​ദ്യോ​ഗി​ക​വും അ​തി​ര​ഹ​സ്യ​വു​മാ​യ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ധ​വ​ള​പ​ത്രം ത​യാ​റാ​ക്കേ​ണ്ട​ത് ധ​ന​വ​കു​പ്പാ​ണെ​ന്നും, പു​റ​ത്തു​നി​ന്നു​ള്ള സ്വ​കാ​ര്യ ക​ക്ഷി​ക​ളെ ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത് ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​വും സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​വു​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഇ​ത് ഭാ​വി​യി​ൽ വ​ള​രെ മോ​ശം കീ​ഴ്‌​വ​ഴ​ക്ക​മാ​യി മാ​റു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ളം വ​ലി​യ ക​ട​ക്കെ​ണി​യി​ലാ​ണെ​ന്ന യു​ഡി​എ​ഫി​ന്റെ മു​ൻ​കാ​ല വാ​ദ​ങ്ങ​ൾ അ​സം​ബ​ന്ധ​മാ​ണെ​ന്ന് ഈ ​ധ​വ​ള​പ​ത്രം വ​ഴി ത​ന്നെ വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. വി.​ഡി. സ​തീ​ശ​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​പ്പോ​ൾ സം​സ്ഥാ​ന​ത്തി​ന് ആ​റ് ല​ക്ഷം കോ​ടി രൂ​പ​യു​ടെ ക​ട​മു​ണ്ടെ​ന്നാ​ണ് നാ​ടു​നീ​ളെ പ​റ​ഞ്ഞു​ന​ട​ന്ന​ത്. എ​ന്നാ​ൽ, പു​തി​യ ധ​വ​ള​പ​ത്രം പ്ര​കാ​രം കേ​ര​ള​ത്തി​ന്റെ ക​ടം അ​ഞ്ച് ല​ക്ഷം കോ​ടി രൂ​പ മാ​ത്ര​മാ​ണ്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ മു​ൻ​പ് പ​റ​ഞ്ഞി​രു​ന്ന ക​ണ​ക്കു​ക​ൾ ത​ന്നെ​യാ​ണ് ശ​രി​യെ​ന്ന് ഇ​തോ​ടെ തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഒ​രു ല​ക്ഷം കോ​ടി​യി​ല​ധി​കം രൂ​പ കു​ടി​ശ്ശി​ക ന​ൽ​കാ​നു​ണ്ടെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്റെ മ​റ്റൊ​രു പ്ര​ധാ​ന ആ​രോ​പ​ണം. എ​ന്നാ​ൽ ഡി​എ കു​ടി​ശ്ശി​ക അ​ട​ക്കം ആ​കെ ന​ൽ​കാ​നു​ള്ള​ത് 48,000 കോ​ടി രൂ​പ മാ​ത്ര​മാ​ണെ​ന്ന് ധ​വ​ള​പ​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ പ്ര​തി​പ​ക്ഷം പ​റ​ഞ്ഞ​തെ​ല്ലാം ക​ള്ള​മാ​ണെ​ന്ന് രേ​ഖ​ക​ൾ വ​ഴി പു​റ​ത്തു​വ​ന്നു ക​ഴി​ഞ്ഞു.

ഒ​രു ധ​വ​ള​പ​ത്രം ത​യാ​റാ​ക്കു​മ്പോ​ൾ സം​സ്ഥാ​ന സാ​മ്പ​ത്തി​ക രം​ഗം ഈ ​അ​വ​സ്ഥ​യി​ൽ എ​ത്തി​ച്ച​തി​ന്റെ യ​ഥാ​ർ​ത്ഥ കാ​ര​ണ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ലി​യ രീ​തി​യി​ലാ​ണ് സം​സ്ഥാ​ന​ത്തി​നു​ള്ള ഫ​ണ്ടു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​ത്. 2021-ൽ 33,000 ​കോ​ടി രൂ​പ ല​ഭി​ച്ചി​രു​ന്ന കേ​ന്ദ്ര ഗ്രാ​ന്റ് ക​ഴി​ഞ്ഞ വ​ർ​ഷം വെ​റും 7000 കോ​ടി​യാ​യി കു​റ​ഞ്ഞു. ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കി​യ​തോ​ടെ സം​സ്ഥാ​ന​ത്തി​ന്റെ നി​കു​തി വ​രു​മാ​ന​വും ഇ​ടി​ഞ്ഞു. എ​ന്നാ​ൽ കേ​ന്ദ്ര​ത്തി​ന്റെ ഈ ​അ​വ​ഗ​ണ​ന​യെ​യും മ​ര്യാ​ദ​കേ​ടി​നെ​യും കു​റി​ച്ച് ധ​വ​ള​പ​ത്ര​ത്തി​ൽ ഒ​ര​ക്ഷ​രം പോ​ലും പ​റ​യു​ന്നി​ല്ല. കേ​ന്ദ്ര ന​യ​ങ്ങ​ളെ തു​റ​ന്നെ​തി​ർ​ക്കാ​നു​ള്ള ധൈ​ര്യം കോ​ൺ​ഗ്ര​സി​നി​ല്ലെ​ന്നും കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ കു​റ്റ​പ്പെ​ടു​ത്തി.

Kerala

ഒ​ബി​സി വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പി​ന് 130.78 കോ​ടി രൂ​പ, ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദേ​ശ പ​ഠ​ന സ്കോ​ള​ര്‍​ഷി​പ്പി​ന് നാ​ല് കോ​ടി

തി​രു​വ​ന​ന്ത​പു​രം: ഒ​ബി​സി വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പി​ന് 130.78 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദേ​ശ പ​ഠ​ന സ്കോ​ള​ര്‍​ഷി​പ്പി​ന് നാ​ല് കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി.

ഗ​വേ​ഷ​ണ​ത്തി​ന് ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് സ്കോ​ള​ർ​ഷി​പ്പി​ന് 11 കോ​ടി അ​നു​വ​ദി​ച്ചു. പ​രി​വ​ർ​ത്തി​ത ക്രൈ​സ്ത​വ​രു​ടെ സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കും. ഇ​തി​നാ​യി 10 കോ​ടി രൂ​പ വ​ക​യി​രു​ത്തി.

Kerala

തൊ​ഴി​ലാ​ളി ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്ക് 950.89 കോ​ടി, വി​ദ്യാ​വാ​ഹി​നി പ​ദ്ധ​തി​ക്ക് 30 കോ​ടി

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച് മു​ത​ൽ 15 കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ന​ഗ​റു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി. ഇ​തി​നാ​യി 20 കോ​ടി അ​നു​വ​ദി​ച്ചു.

വി​ദ്യാ​വാ​ഹി​നി പ​ദ്ധ​തി​ക്ക് 30 കോ​ടി, തൊ​ഴി​ലാ​ളി ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്ക് 950.89 കോ​ടി, എം​എ​ൻ ല​ക്ഷം വീ​ട് പ​ദ്ധ​തി​ക്ക് 10 കോ​ടി, എ​സ്‍​സി​എ​സ്‍​ടി വി​ക​സ​നം, ആ​രോ​ഗ്യ​മേ​ഖ​ല എ​ന്നി​വ​ക്കു​ള്ള വി​ഹി​തം 15 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ര്‍​ധി​പ്പി​ച്ചു. പി​ന്നാ​ക്ക ക്ഷേ​മ​ത്തി​ന് 200.94 കോ​ടി വ​ക​യി​രു​ത്തി.

Kerala

വ​യ​നാ​ട് ദു​ര​ന്തം; ഫെ​ബ്രു​വ​രി മൂ​ന്നാം വാ​ര​ത്തോ​ടെ ആ​ദ്യ​ബാ​ച്ച് വീ​ട് കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം: മു​ണ്ട​ക്കൈ-​ചൂ​ര​ൽ മ​ല ദു​ര​ന്ത​ത്തി​ൽ ഇ​ര​യാ​യ​വ​ർ​ക്ക് ഫെ​ബ്രു​വ​രി മൂ​ന്നാം വാ​ര​ത്തോ​ടെ ആ​ദ്യ​ബാ​ച്ച് വീ​ട് കൈ​മാ​റു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

റി​ട്ട​യ​ർ​മെ​ന്‍റ് ഹോ​മു​ക​ൾ​ക്കാ​യി 30 കോ​ടി രൂ​പ, വ​യോ​ജ​ന​ങ്ങ​ളു​ടെ റി​ട്ട​യ​ര്‍​മെ​ന്‍റ് ഹോ​മു​ക​ള്‍​ക്ക് സ​ബ്‌​സി​ഡി​യാ​യി 30 കോ​ടി​യും വ​ക​യി​രു​ത്തി.

8573.52 ഏ​ക്ക​ർ ഭൂ​മി ഭൂ​ര​ഹി​ത​രാ​യ പ​ട്ടി​വ​ർ​ഗ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു​വെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള പു​ന​ർ​ഗേ​ഹം പ​ദ്ധ​തി​യി​ൽ 3408 വീ​ടു​ക​ൾ സ​ർ​ക്കാ​ർ വ​ച്ചു ന​ൽ​കി​യെ​ന്നും ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ 4,81,935 കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ വീ​ട് ന​ൽ​കി​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്ക് 1497.27 കോ​ടി, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​ന് 484.87 കോ​ടി

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്ക് 1497.27 കോ​ടി രൂ​പ വ​ക​യി​രു​ത്തി. കി​ട​പ്പു രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​രു​ടെ പ്ര​തി​മാ​സ സ​ഹാ​യം 600ൽ ​നി​ന്നും 1000 രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ച്ചു.

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​ന് 484.87 കോ​ടി, അ​ങ്ക​ണ​വാ​ടി​ക​ളി​ൽ എ​ല്ലാ പ്ര​വ​ര്‍​ത്തി ദി​വ​സ​വും പാ​ലും മു​ട്ട​യും ന​ൽ​കു​ന്ന​തി​നാ​യി 80.90 കോ​ടി, വ​യോ​മി​ത്രം വാ​തി​ൽ​പ്പ​ടി സേ​വ​ന​ത്തി​ന് 27.5 കോ​ടി, വ​യോ​ജ​ന ക​മ്മീ​ഷ​ൻ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 50 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.

Kerala

ത​ളി​പ്പറ​മ്പി​ൽ മൃ​ഗ​ശാ​ല, പെ​ർ​ള​ശേ​രി​യി​ൽ സാം​സ്കാ​രിക ഇ​ട​നാ​ഴി

തി​രു​വ​ന​ന്ത​പു​രം: ത​ളി​പ്പ​റ​മ്പി​ലെ മൃ​ഗ​ശാ​ല​യ്ക്ക് നാ​ലു കോ​ടി രൂ​പ വ​ക​യി​രു​ത്തി. ക​ണ്ണൂ​ര്‍ പെ​ര്‍​ള​ശേ​രി​യി​ൽ മാ​ന​വീ​യം മോ​ഡ​ൽ സാം​സ്കാ​രി​ക ഇ​ട​നാ​ഴി.

പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന് 1,128 കോ​ടി രൂ​പ നീ​ക്കി​വ​ച്ച​താ​യി ധ​ന​മ​ന്ത്രി അ​റി​യി​ച്ചു. കൊ​ച്ചി മെ​ട്രോ ര​ണ്ടാം ഘ​ട്ട​ത്തി​ന് 79.03 കോ​ടി രൂ​പ നീ​ക്കി​വ​ച്ചു.

ശ​ബ​രി​മ​ല മാ​സ്റ്റ​ര്‍ പ്ലാ​നി​ന് 30 കോ​ടി രൂ​പ വ​ക​യി​രു​ത്തി. ക്ലീ​ന്‍ പ​മ്പ​യ്ക്ക് 30 കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ നീ​ക്കി​വ​ച്ച​താ​യും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

കേ​ന്ദ്ര അ​വ​ഗ​ണ​ന​യി​ലും പി​ടി​ച്ചു നി​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ത്തി​ന്‍റെ സം​സ്ഥാ​ന​ത്തോ​ടു​ള്ള അ​ഗ​വ​ണ​ന​ക്കി​ട​യി​ലും സം​സ്ഥാ​നം പി​ടി​ച്ചു​നി​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

വി​ക​സ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യി​ട്ടി​ല്ല. തൊ​ടു ന്യാ​യം പ​റ​ഞ്ഞ് കേ​ന്ദ്രം അ​ര്‍​ഹ​മാ​യ വി​ഹി​തം വെ​ട്ടു​ക​യാ​ണ്. കേ​ന്ദ്രം, സം​സ്ഥാ​ന​ത്തി​നു​ള്ള നി​കു​തി വി​ഹി​തം വെ​ട്ടി​ക്കു​റ​യ്ക്കു​ക​യാ​ണ്. വാ​യ്പാ പ​രി​ധി കു​റ​ച്ചു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ അ​ന്ത്യ​ത്തി​ന്‍റെ ആ​രം​ഭം കു​റി​ച്ചു​വെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു

സം​സ്ഥാ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക അ​ധി​കാ​രം കേ​ന്ദ്രം ക​വ​ര്‍​ന്നെ​ടു​ക്കു​ക​യാ​ണെ​ന്നും സാ​മ്പ​ത്തി​ക അ​വ​കാ​ശ​ങ്ങ​ളി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ക​ട​ന്നു ക​യ​റ്റ​മാ​ണെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

ക്ഷേമ പെന്‍ഷന് 14500 കോടി രൂപ, ആ​ശാ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ​ക്ക് 1000 രൂ​പ വ​ർ​ധ​ന​

തി​രു​വ​ന​ന്ത​പു​രം: ക്ഷേമ പെന്‍ഷന് 14500 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ആ​ശാ, അ​ങ്ക​ൻ​വാ​ടി വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്ക് ഓ​ണ​റേ​റി​യ​ത്തി​ൽ 1000 രൂ​പ​യു​ടെ വ​ർ​ധ​ന​വും അങ്കൻവാടി ഹെ​ൽ​പ്പ​ർ​മാ​ർ​ക്ക് 500 രൂ​പ​യും വ​ർ​ധി​പ്പി​ച്ചു

ക​ണ​ക്ട് ടു ​വ​ർ​ക്കി​ന് 400 കോ​ടി​യും സാ​ക്ഷ​ര​താ പ്രേ​ര​കു​മാ​ർ​ക്ക് പ്ര​തി​മാ​സം 1000 രൂ​പ​യും അ​നു​വ​ദി​ച്ചു. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തേ​ക്ക് 14,500 കോ​ടി ക്ഷേ​മ പെ​ൻ​ഷ​ന് ന​ൽ​കാ​ൻ വ​ക​യി​രു​ത്തി.

അ​തേ​സ​മ​യം, ഇ​തു​വ​രെ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം ന​ട​പ്പാ​ക്കി. 10 വ​ർ​ഷം മു​മ്പ​ത്തെ കേ​ര​ള​മ​ല്ല, ഇ​ന്ന് ഇ​ത് ന്യൂ​നോ​ർ​മ​ൽ കേ​ര​ള​മാ​ണ്. വി​ക​സ​ന ക്ഷേ​മ പ​ദ്ധ​തി​ക​ൾ ഓ​രോ​ന്നാ​യി ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

Kerala

കാ​തോ​ർ​ത്ത് കേ​ര​ളം; ബ​ജ​റ്റ് അ​വ​ത​ര​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​ത്തെ ബ​ജ​റ്റ് അ​വ​ത​ര​ണം ആ​രം​ഭി​ച്ചു. ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യും ബ​ഹു​മാ​ന​ത്തോ​ടെ​യു​മാ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ സ​ഭ​യി​ൽ പ​റ​ഞ്ഞു.

ഇ​തു​വ​രെ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം ന​ട​പ്പാ​ക്കി. 10 വ​ർ​ഷം മു​മ്പ​ത്തെ കേ​ര​ള​മ​ല്ല, ഇ​ന്ന് ഇ​ത് ന്യൂ​നോ​ർ​മ​ൽ കേ​ര​ള​മാ​ണ്. വി​ക​സ​ന ക്ഷേ​മ പ​ദ്ധ​തി​ക​ൾ ഓ​രോ​ന്നാ​യി ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

Kerala

കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ശ്വാ​സം മു​ട്ടി​ക്കു​ന്നു; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കേ​ര​ള​ത്തെ മാ​ത്രം ശ്വാ​സം മു​ട്ടി​ക്കു​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ളു​ന്ന​തെ​ന്ന് കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം മാ​ത്രം സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കാ​നു​ള്ള 17,000 കോ​ടി രൂ​പ കേ​ന്ദ്രം വെ​ട്ടി​ക്കു​റ​ച്ചെ​ന്ന് ധ​ന​മ​ന്ത്രി ആ​രോ​പി​ച്ചു. ഇ​ങ്ങ​നെ ശ്വാ​സം മു​ട്ടി​ക്കാ​ൻ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ചെ​യ്ത പാ​ത​ക​മെ​ന്തെ​ന്നും ബാ​ല​ഗോ​പാ​ൽ ചോ​ദി​ച്ചു.

ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യാ​യി​രു​ന്നു കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കേ​ര​ള​ത്തി​ന്‍റെ ക​ട​മെ​ടു​പ്പ് പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി​യി​ൽ പു​നഃ​പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും ബാ​ല​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്രം ആ​ണ് ഇ​നി വി​ഷ​യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്. ഐ​ജി​എ​സ്ടി പൂ​ളി​ൽ നി​ന്നും തു​ക​യു​ടെ കാ​ര്യ​ത്തി​ൽ കു​റ​വ് വ​ന്നു. ഇ​തി​ൽ മാ​ത്രം 965 കോ​ടി​യാ​ണ് കു​റ​ഞ്ഞ​ത്. ഇ​ത് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യും ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

മി​ഥു​ന്‍റെ മ​ര​ണം; മ​ന്ത്രി​മാ​രാ​യ ശി​വ​ൻ​കു​ട്ടി​യും ബാ​ല​ഗോ​പാ​ലും തേ​വ​ല​ക്ക​ര സ്‌​കൂ​ളി​ലെ​ത്തി

തി​രു​വ​ന​ന്ത​പു​രം: എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച തേ​വ​ല​ക്ക​ര സ്‌​കൂ​ളി​ലെ​ത്തി മ​ന്ത്രി​മാ​രാ​യ വി.​ശി​വ​ൻ​കു​ട്ടി​യും കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലും. മി​ഥു​ന് ഷോ​ക്കേ​റ്റ കെ​ട്ടി​ട​വും മ​ന്ത്രി​മാ​ർ നേ​രി​ട്ട് ക​ണ്ട് വി​ല​യി​രു​ത്തി.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​വ​ര​ങ്ങ​ള്‍ മ​ന്ത്രി​മാ​ര്‍​ക്ക് വി​ശ​ദീ​ക​രി​ച്ച് ന​ല്‍​കി. മി​ഥു​ന്‍റെ വീ​ടും മ​ന്ത്രി​മാ​ർ സ​ന്ദ​ർ​ശി​ക്കും.

സ​ർ​ക്കാ​ർ മ​രി​ച്ച വി​ദ്യാ​ർ​ഥി​ക്കൊ​പ്പ​മാ​ണെ​ന്നും കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നെ​ന്നും മ​ന്ത്രി ശി​വ​ൻ​കു​ട്ടി പ്ര​തി​ക​രി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി​യി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ല. മ​രി​ച്ച കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​നു​ള്ള സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ഇ​ന്ന് ത​ന്നെ കൈ​മാ​റു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Latest News

Corehub Up